Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Owners S

Malappuram

വ​ഴ​ങ്ങി​ല്ലെ​ന്ന് ബ​സു​ട​മ​ക​ൾ; നി​യ​മന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ക​യ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ വി​ളി​ച്ചുചേ​ർ​ത്ത ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽനി​ന്ന് ബ​സു​ട​മ​ക​ൾ ഇ​റ​ങ്ങി​പ്പോ​യി. ബ​സു​ക​ൾ സ്റ്റാ​ൻ​ഡി​ൽ ക​യ​റു​ന്ന​ത് ബ​സു​ക​ളു​ടെ സ​മ​യ​ത്തെ ബാ​ധി​ക്കും.

കോ​ട്ടപ്പ​ടി ബ​സ് സ്റ്റാ​ൻ​ഡ് ആ​ർ​ടി​എ അ​നു​മ​തി ഇ​ല്ലാ​ത്ത സ്റ്റാ​ൻ​ഡ് ആ​ണെ​ന്നും ഈ ​സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ നി​ർ​ത്തേ​ണ്ട​തി​ല്ലെ​ന്ന വാ​ദം ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങിപ്പോ​യ​ത്.

എ​ന്നാ​ൽ, കോ​ട്ട​പ്പ​ടി​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റി​യി​റ​ങ്ങ​ണം എ​ന്ന​ത് 2021ലെ ​ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​ണ്. ബ​സു​ട​മ​ക​ൾ കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​റി​നി​ഷ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​ല​പ്പു​റം റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ഷെ​ഫീ​ഖ് ബ​ഷീ​ർ, മ​ല​പ്പു​റം സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ, സ്ഥി​ര​സ​മി​തി ചെ​ർ​മാ​ൻ ഹാ​രി​സ് ആ​മി​യ​ൻ, മ​റി​യു​മ്മ ഷെ​രീ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് ജി​തേ​ഷ് ജി. ​അ​നി​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ. അ​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി സി.​കെ. സു​ധീ​ർ, മ​റ്റ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Up